തിരുവനന്തപുരം: തനിക്കെതിരെ ആസൂത്രിതമായ വ്യാജപ്രചാരണം നടക്കുകയാണെന്ന് ആരോപിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി.......
ബംഗളുരു: ടൗൺഷിപ്പ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം ഇരമ്പുന്ന ബിഡദിയിൽ നിന്നും ഫ്രീഡം പാർക്കിലേക്ക് നൂറുകണക്കിന് കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്ര ഈ മാസം മുപ്പതിന് ആരംഭിക്കാനാണ് ജെഡിഎസ്സ് തീരുമാനിച്ചിരുന്നത്. എന്നാൽ മുൻപ്രധാനമന്ത്രിയും ജെഡിഎസ്സ് അധ്യക്ഷനുമായ ദേവഗൗഡയുടെ പത്നി ചെന്നമ്മ നിര്യാതയായതിനാൽ പദയാത്ര ആരംഭിക്കുന്നത് നീളും. ......
ന്യൂഡൽഹി: നീറ്റ് ചോദ്യച്ചോർച്ച വിവാദം പാർലമെന്റിന് മുന്നിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ, നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും സമരത്തിനിറങ്ങി. ......
ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീമിലെ മിനിമം പെൻഷൻ നിലവിലെ 1,000 രൂപയിൽ നിന്ന് 7,500 രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, വിഷയം പിന്നീട് പരിഗണിക്കാമെന്ന സൂചനയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. അതേസമയം, 1995-ലെ ഇപിഎസ് പദ്ധതിക്ക് പകരമായി ഇപിഎസ് -2026 സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. ......
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ വേഗത്തിലും കർശനമായും നിയമനടപടി ഉറപ്പാക്കാൻ രാജ്യത്ത് അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വിദ്യാർഥികളുടെ ഭാവിയും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി.
‘‘നമ്മുടെ യുവജനങ്ങളുടെ ക്ഷേമത്തിനും ഭാവിക്കും അപ്പുറം മറ്റൊന്നിനും പ്രാധാന്യമില്ല. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു. ......
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, തുടർച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം നടന്നു. ബുഷെഹർ ആണവനിലയത്തിന് സമീപത്തെ വൈദ്യുതി സബ്സ്റ്റേഷനും ആക്രമണത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ മറുപടിയായി ഇറാനിലെ പാലങ്ങൾ, വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ......
തിരുവനന്തപുരം:വിശക്കുന്ന വയറിന് ചെവിയില്ല' എന്നൊരു ചൊല്ലുണ്ട്. ആഹാരം കിട്ടാതെ വിശന്നുവലയുന്നവന് മുന്നിൽ വേദാന്തമോതിയാൽ എന്തു പ്രയോജനം? ആമാശയത്തിന്റെ വിലാപത്തിനിടെ മറ്റൊന്നിനും മനസുകൊടുക്കാൻ മനുഷ്യർക്കെന്നല്ല, ഒരു ജീവിക്കും കഴിയില്ല. ......
തിരുവനന്തപുരം: പുതിയ സർക്കാർ ഭരണമേറ്റ് രണ്ടുമാസം പിന്നിട്ടിട്ടും സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫീസുകളിൽ ജനങ്ങളെ വലച്ച് ആൾക്കൂട്ടപ്പൂരം. പരാതികളും നിവേദനങ്ങളുമായി രാവിലെയെത്തുന്ന സാധാരണക്കാരെ തള്ളിമാറ്റി, പേഴ്സണൽ സ്റ്റാഫ് തസ്തികകൾ ലക്ഷ്യമിട്ടെത്തുന്ന നേതാക്കളുടെയും അണികളുടെയും വൻ തിരക്കാണ് ഓരോ ഓഫീസിനു മുന്നിലും അനുഭവിച്ചറിയുന്നത്. ......
ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച അപൂർവമായൊരു വിവാഹത്തിന് സാക്ഷിയായി. ജീവപര്യന്തം തടവ് അനുഭവിക്കുന്ന മൂലാറാം ഭാട്ടി (33), സീമ ഘട്സെ (31) എന്നിവരാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ അനുമതിയോടെ വിവാഹിതരായത്.
കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് വ്യത്യസ്ത ജയിലുകളിൽ കഴിഞ്ഞിരുന്ന ഇരുവരെയും നല്ല പെരുമാറ്റം പരിഗണിച്ച് പിന്നീട് മണ്ഡോർ തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു. ......